Friday, February 29, 2008

ജാഗ്രതൈ.......!! എയിഡ്‌സുണ്ട്.......

ഏതാനം ദിവസം മുന്‍പ്‌ ഒരു മലയാള ദിനപ്പത്രം സഹതാപാര്‍ഹമായ ഒരു വാര്‍ത്ത പുറത്തു വിട്ടിരുന്നു. ദില്ലിയില്‍ നാല്‌ നഴ്സുമാര്‍ക്ക്‌ എയിഡ്സ്‌ ബാധ. അതില്‍ രണ്ടുപേര്‍ മലയാളികളാണു. ഏത്‌ ആശുപത്രിയിലാണു സംഭവം എന്ന് പത്രം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. വെറും സാധാരണ ആശുപത്രിയൊന്നുമല്ല. അത്‌ വാര്‍ത്ത വായിക്കുമ്പോള്‍ വ്യക്തമാകും. ആശുപത്രിയുടെ പേരില്ല. തുക്കടാ ആശുപത്രിയോ ഗവണ്മന്റ്‌ ആശുപത്രിയോ ആയിരുന്നെങ്കില്‍ അതിന്റെ പേരും ജാതകവും എപ്പോള്‍ പറഞ്ഞു എന്ന് ചോദിച്ചാല്‍ മതി. അതാണു പത്രധര്‍മ്മം. പൊതുക്കാര്യമാകുമ്പോള്‍ എല്ലാം തുറന്ന് പറയണം. പാവപ്പെട്ടവന്റെ കാര്യത്തിലും അങ്ങനെ തന്നെ! പത്രധര്‍മ്മം ഉടന്‍ സടകുടഞ്ഞ്‌ എഴുന്നേല്‍ക്കണം. പണക്കാരന്റെ കാര്യത്തില്‍ അത്‌ പറ്റില്ല. പേരും വിലാസവുമൊക്കെ രഹസ്യമായി സൂക്ഷിക്കുകയാണു വേണ്ടത്‌. ആശുപത്രി ഏതോ കടുത്ത മുന്തിയറുപ്പന്റേതാണെന്ന് തീര്‍ച്ച. അതു കൊണ്ട്‌ അതിനു പേരിന്റെ ആവശ്യമില്ല. ഉണ്ടെങ്കില്‍ തന്നെ അത്‌ വായനക്കാര്‍ അറിയണ്ട കാര്യവുമില്ല. അത്‌ ഏതെങ്കിലും ഡോക്ടറുടെ കയ്യിലിരിപ്പു കൊണ്ട്‌ രോഗി ചത്തിട്ടോ ആശുപത്രിയുടെ മെച്ചം കൊണ്ട്‌ എയിഡ്‌സ്‌ പരന്നിട്ടോ ആയാലും അറിയണ്ട. അങ്ങനെ എന്തെങ്കിലും പുറത്ത്‌ പറഞ്ഞാല്‍ പത്രധര്‍മ്മം നഷ്ടപ്പെടും. അത്‌ പാടില്ല. പത്രത്തിനു പരസ്യത്തിന്റെ പേരില്‍ കിട്ടുന്ന ധര്‍മ്മമാണല്ലോ പത്രധര്‍മ്മം. അതുകൊണ്ട്‌ പേരു പറയില്ല.

ആശുപത്രി-ജന്യ രോഗമാണു പ്രതി. അമേരിക്കയിലും യൂറോപ്പിലും ഡോക്ടറന്മാര്‍ക്കും പാരാമെഡിക്കല്‍ തൊഴിലാളികള്‍ക്കുമിടയില്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന Medical Bug! ഇവനാളു പുലിയാണു കേട്ടാ....രോഗം ചികിത്സിച്ച്‌ ഭേദമാക്കണ്ട ആശുപത്രിയില്‍ നിന്ന് രോഗം പകരും. പാശ്ചാത്യനു രോഗത്തെ പേടിയാണു. ഇതുകൊണ്ടാണു രോഗികളെ പരിചരിക്കാന്‍ മൂന്നാം ലോകത്തില്‍ നിന്ന് ചരക്കുകളെ അവര്‍ ഇറക്കുമതി ചെയ്യുന്നത്‌. ഇന്ത്യാക്കാരനും പാക്കിസ്ഥാനിയും ശ്രീലങ്കക്കാരനും വന്ന് എന്തു രോഗം വേണമെങ്കിലും ഏറ്റുപിടിച്ചോട്ടെ!! ഉള്ള കാശങ്ങ്‌ കൊടുത്തേക്കാം. എമിഗ്രേഷന്‍ നിയമത്തിലും ഇളവുവരുത്താം. നമുക്ക്‌ വയ്യേ, വയ്യ! കാനഡ, ബ്രിട്ടന്‍, ആസ്ത്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ ഇന്ത്യയില്‍ നിന്നും നഴ്സുമാരുടെ കുത്തിയൊഴുക്കിനു ഒരു കാരണം ഇതാണു.

പക്ഷെ നമ്മുടെ ഡോക്ടറന്മാരെ അവിടെങ്ങും അടുപ്പിക്കുകേല. പലരും ഡോക്ടറാകാന്‍ ഇംഗ്ലണ്ടില്‍ ചെന്നിട്ട്‌ വേലേം കൂലിം ഇല്ലാതെ ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ പടച്ചോറുണ്ട്‌ കഴിയുകയാണു. ദേഹത്ത്‌ തൊട്ടുള്ള കളിക്ക്‌ സായിപ്പിനു നമ്മളെ അത്ര വിശ്വാസം പോരാ. അതിനു അവിടുത്തുകാര്‍ വേണം. അല്ലെങ്കില്‍ അവിടുത്തെ പരീക്ഷയൊക്കെ പാസാകണം. അതിനു കഴിയുന്നില്ലെങ്കില്‍ ആസ്ത്രേലിയായിലൊക്കെ പല ഇന്ത്യന്‍ ഡോക്ടര്‍ന്മാരും ചെയ്യുന്ന പോലെ മസാലദോശയൊക്കെ കിട്ടുന്ന നല്ല തട്ടുകടകള്‍ ആരംഭിക്കാം. ക്ലിനിക്ക്‌ പറ്റുകേല. ഒരു തരത്തില്‍ ഭക്ഷണവും ഒരു മരുന്നാണല്ലൊ. ജീവന്‍ നിലനിര്‍ത്തുന്ന മരുന്ന്.

ആശുപത്രി എന്ന് പറയുന്നത്‌ മറ്റ്‌ കച്ചവടങ്ങള്‍ പോലെ അരത്തട്ടിപ്പും മുക്കാല്‍ വെട്ടിപ്പുമാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. അല്ലെങ്കില്‍ നല്ല വിറ്റുവരവുള്ള റേഞ്ചൊക്കെ വേണ്ടെന്ന് വച്ചിട്ട്‌ കള്ള്‌ കച്ചവടക്കാര്‍ ആശുപത്രികള്‍ തുടങ്ങില്ലല്ലോ. ഏതാണ്ട്‌ ചാരായ ഷാപ്പുപോലെയാണു ആശുപത്രികളും. കയ്യില്‍ കാശുള്ളവനെ അവിടെ മതിപ്പുള്ളു. (ചിക്കൂണ്‍ ഗുണിയ വ്യാപകമായപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ എന്തു ചെയ്തുവെന്ന് ഓര്‍ക്കുക). കാശുള്ളവനെക്കാണുമ്പോള്‍ ഈ ഡോക്ടറന്മാരും നഴ്സുമാരുമൊക്കെ "അപ്പച്ചാ" "അമ്മച്ചി" "അങ്കിളേ" എന്നൊക്കെ വിളിക്കും. കാശില്ലാത്തവനെ കണ്ടാലോ? "ശവങ്ങള്‌" എന്നും. (അത്‌ കേള്‍ക്കാന്‍ ഗവണ്മെന്റാശുപത്രിയില്‍ തന്നെ പോകണം). പണത്തിനു മീതേ ദീദിയും പറക്കില്ലാ എന്നൊരു ചൊല്ലില്ലെ? ആ പണക്കൊഴുപ്പിന്റെ ഒരു സെലിബ്രിറ്റി രൂപമാണു സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി, മെഗാ സ്പെഷാലിറ്റി ഹോസ്പിറ്റലുകള്‍. (ആരാണാവോ ഇതിനൊക്കെ ഇങ്ങനെ പേരിടുന്നത്‌?) അവിടൊക്കെ കാശുകൊടുത്താല്‍ എല്ലാം ഭദ്രമാണെന്നാണു വയ്പ്‌. മുന്തിയ ചികിത്സ. മുന്തിയ പരിചരണം. മുന്തിയ ബില്ല്! ഇപ്പോളവിടെ നിന്നും മുന്തിയ 'സഹായവും' കിട്ടുമെന്ന് ഈ വാര്‍ത്ത സ്ഥിതികരിക്കുന്നു. സൗജന്യ AIDSരോഗം!!

പക്ഷെ ഇതിന്റെ ദാരുണമായ മാനുഷിക വശത്തെക്കുറിച്ച്‌ ആരും പ്രതികരിച്ച്‌ കണ്ടില്ല. നഴ്സുമാരുടെ സംഘടന പോലും. മെച്ചപ്പെട്ട ഒരു തൊഴില്‍ എന്ന നിലയിലാണു പല പെണ്‍കുട്ടികളും നഴ്സിങ്ങിനെ കാണുന്നത്‌. മികച്ച വേതനത്തിനൊപ്പം തൊഴിലില്‍ നിന്നുള്ള സംതൃപ്തിയും ഇതിലുണ്ട്‌. അവര്‍ ആത്മാര്‍ത്ഥമായി ജോലിചെയ്യുമ്പോള്‍ മെച്ചപ്പെട്ട സേവന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണ്ടെ? അവരുടെ സുരക്ഷിതത്ത്വം ഉറപ്പുവരുത്തണ്ടെ? അത്‌ ആരുടെ ചുമതലയാണു? സ്വകാര്യമേഖലയിലാകുമ്പോള്‍ അത്‌ മുതലാളിയുടെ ഉത്തരവാദിത്തമല്ലെ? ഇവിടെ അത്‌ നിര്‍വ്വഹിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ കാണുന്നു. എയിഡ്‌സ്‌ രോഗികളെ ചികിത്സിക്കുമ്പോള്‍ സൂക്ഷിക്കേണ്ട അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണു എയിഡ്‌സ്‌ ബാധക്ക്‌ കാരണമെന്ന് 'പണ്ഡിതന്മാര്‍' സ്ഥിതീകരിച്ചിട്ടുണ്ട്‌. (അതെന്തായാലും നന്നായി. അവര്‍ നാലുപേരുടേയും ജീവിതം കട്ടപ്പൊകയായെങ്കിലെന്താ നമുക്ക്‌ ശാസ്ത്രീയമായ ഒരു കാരണം കിട്ടിയല്ലോ. അതു മതി.) ഗ്രാഡുവേറ്റ്‌ നഴ്സുകളായിരുന്നു അവര്‍ നാലുപേരും. നാല്‌ മനുഷ്യജന്മങ്ങളാണു മാനേജുമെന്റിന്റെ ദുരകാരണം കരിഞ്ഞ്‌ പോയത്‌.

ആശുപത്രിയില്‍ എത്തുന്ന വി.ഐ.പി കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചതാണു ദുരന്തത്തിനു കാരണമെന്ന് പറയപ്പെടുന്നു. വി.ഐ.പികളുടെ ഒരാശുപത്രിയായതു കൊണ്ട്‌ അവിടുത്തെ പല സംഗതികളും രഹസ്യമായി വച്ചിരിക്കുകയാണത്രെ. യതാര്‍ത്ഥ രോഗം രേഖപ്പെടുത്താതെ തന്നെ അവിടെ ചികിത്സ നടക്കാറുണ്ട്‌. എയിഡ്‌സ്‌ ബാധയുള്ള വി.ഐ.പികള്‍ വന്നാല്‍ മറ്റ്‌ രോഗത്തിന്റെ മറവില്‍ ചികിത്സിക്കും. പണക്കാരന്റെ മാനത്തിനു വലിയ വിലയാണല്ലോ. അപ്പോള്‍ മെഡിക്കല്‍ എത്തിക്കുകള്‍ ഉപേക്ഷിക്കാം. വലിയ ഡോക്ടര്‍ക്കും നഴ്സിംഗ്‌ സൂപ്രണ്ടിനുമായിരിക്കും രോഗിയുടെ നിജസ്ഥിതി അറിയാവുന്നത്‌. അവര്‍ അത്‌ പുറത്ത്‌ വിടില്ല. വങ്കിട ആശുപത്രികളില്‍ ഇതു ഒരു പുതുമയൊന്നുമല്ല. നിത്യപരിചരണത്തിലേര്‍പ്പെട്ടിരിക്കുന്ന പാവം നഴ്സുമാരും മറ്റ്‌ സ്റ്റാഫുകളും അതൊന്നുമറിയാതെ രോഗികളുമായി ഇടപഴകുന്നു. വി.ഐ.പി രോഗികള്‍ വച്ചു നീട്ടുന്ന'സഹായം'-AIDS- അറിയാതെ കൈപ്പറ്റുന്നു.

കൃത്യമായി മാറാന്‍ കയ്യുറകള്‍ പോലും അവിടെ നല്‍കാറില്ലെന്ന് പരാതിയുണ്ട്‌. കയ്യുറകള്‍ അണിഞ്ഞ്‌ വി.ഐ.പികളെ പരിചരിക്കുന്നത്‌ അവര്‍ക്ക്‌ ഇഷ്ടമല്ലത്രെ! ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്ത്വത്തേക്കള്‍ മാനേജുമെന്റിനു ആവശ്യം വി.ഐ.പികളുടെ മാനസികോല്ലാസമാണല്ലോ. പണം വരുന്നത്‌ അതിലൂടെയാണല്ലോ. പക്ഷെ നാഴികയ്ക്ക്‌ നാല്‍പതു വട്ടം ശാസ്ത്രത്തെപിടിച്ച്‌ ആണയിടുന്ന ഒരൊറ്റ ഡോക്ടര്‍ പോലും ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കിയതായി എങ്ങും കണ്ടില്ല. കാരണം എന്തായിരിക്കും?

നഴ്സ്‌ വേറും സ്ത്രീയാണു. അവള്‍ അനുഭവിക്കാനുള്ളവളാണു. സെക്കന്‍ഡ്‌ സെക്സിലെ തന്നെ അധഃകൃത. ഡോക്ടറന്മാര്‍ക്കും മാനേജുമെന്റിനും ഈ ചിന്താഗതിയുണ്ട്‌. അതാവില്ലെ ഈ നികൃഷ്ഠതയിലേക്ക്‌ അവരെ എറിഞ്ഞുകൊടുക്കാന്‍ ഇടയാക്കിയത്‌?

അല്ലെങ്കില്‍ തന്നെ മൂന്നാം ലോകത്തില്‍ പെണ്ണ് പെണ്ണല്ല! അവള്‍ മനുഷ്യജീവിയേ അല്ല. വെറും പുഴുവാണു. പ്രത്യേകിച്ച്‌ ശാസ്ത്രത്തിന്റെ മറവില്‍ വ്യാപാരം നടത്തുമ്പോള്‍ അവളുടെ വിധിക്ക്‌ രൂക്ഷത കൂടും. അവള്‍ അതിന്റെ പല്‍ച്ചക്രത്തിനിടയില്‍ കിടന്ന് അരഞ്ഞുപോകാനുള്ള പുഴുവാണു.

മേമ്പൊടി
Delhi High Court has sought an explanation from medical superintendent of AIIMS for its failure to comply with the disclosure of sufficient details after a boy, suffering from cancer//, became infected with AIDS after blood transfusion at the hospital in 2001. Aggrieved with the defensive attitude of AIIMS, Justice Vikramjit Sen has asked the hospital to explain its unwillingness to disclose details of the donor whose blood was transfused into the victim.

15 comments:

അശോക് കർത്താ said...

നഴ്സ്‌ വേറും സ്ത്രീയാണു. അവള്‍ അനുഭവിക്കാനുള്ളവളാണു. സെക്കന്‍ഡ്‌ സെക്സിലെ തന്നെ അധഃകൃത

Adv.P.Vinodji said...

aagolavalkaranathinte oororo bhaagangalaanu ithokke...
njaanum, ente bhaaryayum, swarnapanikkaaranum(ente bhaaryakku aabharanam undakkaan}, thengil kayarunna aalum(enthe bhaaryakku curry undaakkaan)...
saamoohya prathibadhatha illaathaayirikkunnu...
naadakame ulakam...
sambhavaami yuge yuge...

absolute_void(); said...

ഇതേതോ മുന്തിയറുപ്പന്‍ സ്വകാര്യ ആശുപത്രിയാണു് എന്നു പറഞ്ഞതുകൊണ്ടാണു് കുറിക്കുന്നതു്. ആശുപത്രി ഏതായാലും പോസ്റ്റില്‍ പറഞ്ഞതുപോലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാവും രോഗം പകരാന്‍ കാരണം. അതല്ലാതെ ഇങ്ങനെ നിഗമനങ്ങളിലേക്കു് എടുത്തുചാടുന്നതു് ശരിയല്ല.

സംഗതി നടന്നതു് ഏതാശുപത്രിയിലാണു് എന്നു് വെളിപ്പെടുത്താത്തതു് പത്രത്തിന്റെ പരസ്യവരുമാനം ഇടിയുമോ എന്നു് കരുതിയാണെന്ന മട്ടില്‍ വ്യാഖ്യാനിക്കുന്നതും ശരിയല്ല. ഉദാഹരണത്തിനു് kkk എന്ന ആശുപത്രിയിലാണു് സംഭവമെന്നു് കരുതുക. ആ വിവരം പത്രത്തില്‍​ വന്നാല്‍ എന്താവും ഫലം? kkk ആശുപത്രിയില്‍ തൊഴിലെടുക്കുന്ന അവിവാഹിതരായ മറ്റു നഴ്സുമാരുടെ വിവാഹം പോലും മുടങ്ങും. അതാണു് ശരാശരി ഇന്ത്യന്‍ മാനസികാവസ്ഥ. അപ്പോള്‍ പിന്നെ ഇത്തരം കേസുകളില്‍ ആശുപത്രിയുടെ പേരു് വെളിപ്പെടുത്താതെ ഇരിക്കുക തന്നെയാവും നല്ലതു്.

Anonymous said...

ഈ പോസ്റ്റിന് സെബിന്‍ അബ്രഹാം ജോസഫ് കമന്റ് എഴുതിയത് കഷ്ടമായിപ്പോയി . എയിഡ്‌സ് ചുംബനം മൂലമോ കോണ്ടം ഉപയോഗിച്ച് സെക്സ് ചെയ്താല്‍ പോലുമോ പകരില്ല . ഇതെല്ലാം വെറുതെ ഇങ്ങനെ ഓരോന്ന് കുശുമ്പ് എഴുതുന്നതാണ് .

absolute_void(); said...

അനോണിമസേ,

ജോസഫല്ല, ജേക്കബ്

qw_er_ty

Anonymous said...

എയിഡ്‌സ് ചുംബനം മൂലമോ കോണ്ടം ഉപയോഗിച്ച് സെക്സ് ചെയ്താല്‍ പോലുമോ പകരില്ല .
enthaa anonymous onn sramichu nokkan thayyarunto

അശോക് കർത്താ said...

Sebin Abraham Jacob said...ഉദാഹരണത്തിനു് kkk എന്ന ആശുപത്രിയിലാണു് സംഭവമെന്നു് കരുതുക. ആ വിവരം പത്രത്തില്‍​ വന്നാല്‍ എന്താവും ഫലം? kkk ആശുപത്രിയില്‍ തൊഴിലെടുക്കുന്ന അവിവാഹിതരായ മറ്റു നഴ്സുമാരുടെ വിവാഹം പോലും മുടങ്ങും..........
ഗവണ്മെന്റ് ആശുപത്രിയുടെ കാര്യം വരുമ്പോള്‍ എന്താ ഈ വേവലാതിയും സാമൂഹിക ബോധവും ഇല്ലാത്തത്? അവിടെ തൊഴില്‍ ചെയ്യുന്നവരുടെ വിവാഹം മുടങ്ങിപ്പോകില്ലെ? വെറുതെ ഓരോ ഞായം പറയല്ലെ, സെബിനേ.........

Anonymous said...

സെബിനെ വിടരുത് .. ഓരോ ഞായവും കൊണ്ട് വരുന്നു ....

Suraj said...

പ്രിയ കര്‍ത്താ മാഷേ,

ഈ പോസ്റ്റിന്റെ മാനവികമായ spirit-നോട് യോജിക്കുന്നു. വിശേഷിച്ചും താങ്കളുടെ ഈ വാക്കുകള്‍ : “ [നേഴ്സുമാര്‍] ആത്മാര്‍ത്ഥമായി ജോലിചെയ്യുമ്പോള്‍ മെച്ചപ്പെട്ട സേവന
സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണ്ടെ? അവരുടെ സുരക്ഷിതത്ത്വം ഉറപ്പുവരുത്തണ്ടെ? അത്‌
ആരുടെ ചുമതലയാണു? സ്വകാര്യമേഖലയിലാകുമ്പോള്‍ അത്‌ മുതലാളിയുടെ ഉത്തരവാദിത്തമല്ലെ? ഇവിടെ അത്‌ നിര്‍വ്വഹിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ കാണുന്നു. എയിഡ്‌സ്‌ രോഗികളെ ചികിത്സിക്കുമ്പോള്‍ സൂക്ഷിക്കേണ്ട അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണു എയിഡ്‌സ്‌ ബാധക്ക്‌ കാരണമെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്‌..."
അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അംഗീകരിക്കുന്നു.

എന്നാല്‍ താങ്കളുടെ ലേഖനത്തിലെ പലഭാഗങ്ങളും എയിഡ്സിനെ കുറിച്ച് തെറ്റായധാരണ പരത്തും എന്നതിനാല്‍ ചില വിവരങ്ങള്‍ ഈ പോസ്റ്റു വായിക്കുന്നവരുടെ ശ്രദ്ധയിലേക്കായി മെഡിസിന്‍ @ ബൂലോകത്തില്‍ ഇടുന്നു.

ജ്യോതിര്‍ഗമയ said...

Dear Dr.Sooraj

ഈ ബ്ലോഗില്‍ തന്നെ ഇങ്ങനൊരു പോസ്റ്റിട്ട പാരമ്പര്യതീവ്രവാദിയാണ് ഇയാള്‍ ---
"നിങ്ങള്‍ പഠിച്ചിരിക്കുന്ന വിദ്യാഭ്യാസം വച്ച്‌ വൈറസ്സും ബാക്ടീരിയയും ഒക്കെയാണു രോഗങ്ങള്‍ ഉണ്ടാക്കുന്നത്‌. 200 വര്‍ഷമായി ലോകം മുഴുവനുള്ള പഠനവും നടക്കുന്നതു ഈ വഷിക്കാണു. അണുജീവികളെ കണ്ടുപിടിച്ച്‌ അതിനെ ഇല്ലായ്മ ചെയ്യാനുള്ള മരുന്ന് ഉണ്ടാക്കുക. അതു രോഗിക്ക്‌ കൊടുത്തിട്ട്‌ അസുഖം മാറുമെന്ന് വിചാരിച്ചിരിക്കുക.ഇതാണു ഇന്ന് കാണുന്ന ചികിത്സ. ഇവിടെ ആയുര്‍വേദമേയുള്ളു. ആയുര്‍വേദത്തിലെ അടിസ്ധാന ചികിത്സ പ്രായശ്ചിത്തമാണു.പൂര്‍വ്വജന്മ പാപങ്ങള്‍ ആണു രോഗമാകുന്നതു. അതു പ്രായശ്ചിത്തം കൊണ്ടേ മാറൂ. അതിനു മരിയാദയുള്ള ജീവിതം നയിക്കണം." എന്ന് !!!!

ഇപ്പോള്‍ നേഴ്സുമാര്‍ക്ക് എയിഡ്സ് വന്നത് ആശുപത്രി-ജന്യ രോഗാണുവില്‍ നിന്നാണെന്ന് പറഞ്ഞ് മുതലക്കണീരൊഴുക്കുന്ന കര്‍ത്തായ്ക്ക് ഏതു വിധേനെയും മെഡിക്കല്‍ സയന്‍സിനെയും ആധുനിക ശാസ്ത്രത്തെയും താറടിക്കണമെന്നേയുള്ളൂ. ഇങ്ങേരുടെ തത്വപ്രകാരമാണെങ്കില്‍ ആ നാലു നേഴ്സുമാര്‍ ഒന്നുകില്‍ "പൂര്‍വജന്മ പാപികള്‍" അല്ലെങ്കില്‍ "മര്യാദയ്ക്കു ജീവിക്കാത്തവര്‍" ! എപ്പടി മുതലക്കണ്ണീര്‍ ??

ഒരു രോഗിയേപ്പോലും ചികിത്സിക്കാത്ത, ഒരു രോഗലക്ഷണം പോലും ഡയഗ്നോസ് ചെയ്യാന്‍ അറിയാത്ത, ഒരു ശസ്ത്രക്രിയ നേരിട്ട് കണ്ടിട്ടുകൂടിയില്ലാത്ത അശോക് കര്‍ത്തയെപ്പോലുള്ള് ഇത്തരം വ്യാജവൈദ്യന്മാര്‍ പ്രചരിപ്പിക്കുന്ന മണ്ടന്‍ മെഡിക്കല്‍ സിദ്ധാന്തങ്ങളെ താങ്കളെപ്പോലുള്ള അറിവുള്ളവര്‍ ബൂലോകത്ത് തുറന്നുകാണിക്കുന്നുണ്ടല്ലോ. വളരെ വലിയൊരു കാര്യമാണ് അത്. ഇല്ലെങ്കില്‍ ഇങ്ങേര്‍ പറഞ്ഞിരുന്ന അറുവിഡ്ഢിത്തങ്ങള്‍ തൊള്ളതൊടാതെ വിഴുങ്ങിയിരുന്നവര്‍ ഒത്തിരിയുണ്ട് ഇവിടെ. അക്ഷരക്കഷാ‍യത്തിലെ പഴയ പോസ്റ്റുകളും കമന്റുകളും ഒന്നു വായിച്ചു നോക്കൂ. അപ്പോള്‍ അറിയാം.

അശോക് കർത്താ said...

സൂരജ് ഡോക്ടര്‍ക്ക്,
മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണു എയിഡ്‌സ്‌ ബാധക്ക്‌ കാരണമെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്‌..." അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അംഗീകരിക്കുന്നു.
നന്ദി, ഡോക്ടര്‍.
എയിഡ്‌‌സ് സംബന്ധിയായ ഒരു പോസ്റ്റായിരുന്നില്ല അത്. തൊഴില്‍പരവും സാമൂഹികവുമായ ഒരു പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് എഴുതിയതാണു.
എങ്കിലും ലിങ്ക് വായിക്കാം. പൂര്‍വ്വപക്ഷമെന്ന രീതിയില്‍ പ്രയോജനപ്പെടാതിരിക്കില്ല. അതിനു മുങ്കൂര്‍ നന്ദി

Dr.Blog said...

നഴ്സ്‌ വേറും സ്ത്രീയാണു. അവള്‍ അനുഭവിക്കാനുള്ളവളാണു. സെക്കന്‍ഡ്‌ സെക്സിലെ തന്നെ അധഃകൃത. ഡോക്ടറന്മാര്‍ക്കും മാനേജുമെന്റിനും ഈ ചിന്താഗതിയുണ്ട്‌.


അപ്പോ കര്‍ത്താായേ,

ഡോക്ടര്‍മാരെല്ലാം ആണുങ്ങളും നഴ്സുമാരെല്ലാം പെണ്ണുങ്ങളും ആയിട്ടുള്ള കാലത്തു നില്‍ക്കുന്നേ ഉള്ളോ? ആണ്‍ നഴ്സുമാരും സ്ത്രീ ഡോക്ടര്‍മാരും ഒന്നും കണ്ടിട്ടില്ല അല്ലേ?

ആശുപത്രിയുടെ പേരുപറയാത്തതു തന്നെ നല്ലത്‌.അല്ലെങ്കില്‍ അവിടെ ജോലി ചെയ്യുന്ന എല്ലാപേരെയും തന്നെപ്പ്പ്പോലുള്ളവന്മാര്‍ നോക്കി കുശുകുശുത്തേനെ.

Anonymous said...

Dear Dr:Sooraj,

അശോക് കര്‍ത്ത എന്ന പ്രതിലോമകാരിയായ ബ്ലോഗറുടെ പോസ്റ്റുകള്‍ക്ക് താങ്കള്‍ ഇത്രകണ്ട് ബഹുമാനം കൊടുത്തെഴുതുന്നത് കാണുമ്പോള്‍ നമ്മുടെ ശാസ്ത്ര വിദ്യാര്‍ത്ഥികളെക്കുറിച്ച് വല്ലാത്ത അഭിമാനം തോന്നുന്നു. അയാ‍ള്‍ടെ പിച്ചിനും പേയ്ക്കും ഒരു കാലത്ത് ഇവിടെ പ്രതിലോമകാരികളായ ചില ആരാധകരുണ്ടായിരുന്നു. ഇന്ന് അയാള്‍ടെ വാക്കുകള്‍ക്ക് ആരും പുല്ലു വില കല്‍പ്പിക്കുന്നില്ല.

അങ്ങേരുടെ ചില അറുവിഡ്ഢിത്തങ്ങള്‍ കേട്ടാല്‍ സയന്‍സിന്റെ ഏ.ബി.സി.ഡി അറിയാവുന്നവര്‍ ചിരിച്ചു ചാകും.
ഒരു വശത്ത് അങ്ങോര്‍ ആയുര്‍വേദത്തിലും വേദങ്ങളിലുമൊക്കെ ആധുനിക സയസ്ന്‍ മുഴുവന്‍ ഉണ്ടെന്നും ശാസ്ത്രജ്ഞന്‍മാര്‍ റിസേര്‍ച്ച് എന്നും ഗവേഷണ പ്രബന്ധമെന്നുമൊക്കെ പറഞ്ഞ് സമയവും പണവും കളയുകയാണ് എന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍ മറുവശത്തോ ? ഈ പരമ്പര്യവൈദ്യത്തിലും ആയുര്‍വേദത്തിലും പഴമ്പുരാണത്തിലുമൊക്കെ ഉണ്ടെന്ന് പറയുന്ന വസ്തുതകള്‍ വിശദീകരിക്കാന്‍ അങ്ങോര്‍ക്ക് ആധുനിക ശാസ്ത്രം തന്നെ വേണം താനും !

(താഴെ കൊടുത്തിട്ടുള്ള quote-ല്‍ പിറ്റ്യൂട്ടറി ഗ്രന്ഥിയെ എടുത്ത് അങ്ങേര്‍ ആര്‍ത്തവ സമയത്തെ bilogical clock വര്‍ണ്ണിക്കുന്നത് നോക്കൂ. പിറ്റ്യൂട്ടറി ഗ്രന്ഥിയെന്താ പിനീയല്‍ ഗ്രന്ഥിയെന്താ എന്ന് മൂപ്പര്‍ക്കറിഞ്ഞുകൂടാ എന്നത് വേറേ കാര്യം ! പിന്നെ Magnetic Resonance Imaging-നെ പിടിച്ച് ക്യാന്‍സര്‍കാരിയാക്കാനുള്ള ഉത്സാഹം നോക്കൂ. അതും ഐന്‍സ്റ്റൈനേയും ഹൈസന്‍ ബെര്‍ഗിനെയും പിടിച്ചാണ് ആണയിടല്‍! അവര്‍ പറഞ്ഞതെന്ത് ഇങ്ങേര്‍ വ്യാഖ്യാനിക്കുനതെന്ത്. ഹൈസന്‍ ബെര്‍ഗ് ഒരു പരീക്ഷണം നടത്തി അണ്‍സേട്ടനിറ്റി പ്രിണ്‍സിപ്പിള്‍ കണ്ടു പിടിച്ചെന്ന് എഴുതിയേക്കുന്നത് കണ്ടോ?!)
എപ്പടി ? ഈ ശാസ്ത്രം??ഹി ഹി ഹി ഹി!!!

എല്ലാം ഇങ്ങെര്‍ക്ക് “അനുഭവമാണ്”. എന്തു റഫറന്‍സ് ചോദിച്ചാലും അനുഭവം മാത്രം! അനുഭവമാണ് മൂപ്പിലാനു ശാസ്ത്രം! ഹൊ...എന്തൊക്കെ അനുഭവിച്ചാലാണ് ഒടയതമ്പുരാനേ ഒന്നു ശാസ്ത്രജ്ഞനാവാന്‍ പറ്റണേ!

താഴെ കര്‍ത്തയുടെ ശാസ്ത്ര വിഡ്ഢിത്തങ്ങളുടെ ഉദാഹരണങ്ങള്‍ കൊടുക്കുന്നു. (ഇത് ബ്ലോഗ്ഗിള്‍ എന്ന ബ്ലോഗ്ഗര്‍ മുന്‍പ് അശോക് കര്‍ത്തയുടെ ബ്ലോഗിലിട്ട കമന്റില്‍ നിന്നും ശേഖരിച്ചതാണ്. ഒറിജിനല്‍ കമന്റുകള്‍ കര്‍ത്തയുടെ പോസ്റ്റുകളില്‍ തന്നെ ഉണ്ട്.
**********
strong magnetic field 'pulls' on particles called protons which are within the hydrogen atoms. All the protons line up in parallel to the magnetic field.
അപ്പോള്‍ ഒരു MRI നല്‍കുന്നത് ഒരു പുനര്‍ക്രമീകരിച്ച ചിത്രമായിരിക്കുകയില്ലെ? എന്തായാലും അതിനു രോഗാവസ്ഥയിലുള്ള യഥാര്‍ത്ഥ ചിത്രമാവാന്‍ കഴിയുമോ? തല്‍ക്കാലം ഇതൊരു കുസൃതിച്ചോദ്യമായെടുത്താല്‍ മതി. ഒന്നു കൂടിയുണ്ട് apply ചെയ്ത field ഉപസംഹരിക്കുമ്പോള്‍ പ്രോട്ടോണുകള്‍ പഴയ energy state ലേക്ക് തിരികെ പോകുന്നുണ്ടോ? ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനേപ്പോലുള്ളവര്‍ക്ക് പണ്ട് തന്നെ ഇക്കാര്യത്തില്‍ സംശയമുണ്ടായ്യിരുന്നു. ഹൈസന്‍ ബര്‍ഗ്ഗ് ഒരു പരീക്ഷണം നടത്തിയപ്പോള്‍ ഒരേ സമയം ഒരു കണീകയുടെ പ്രവേഗവും ദിശയും നിര്‍ണ്ണയിക്കാനാവില്ല എന്ന് കണ്ടെത്തി. അപ്പോള്‍ ഉപയോഗിക്കപ്പെടുന്ന കാന്തതലം സൂക്ഷ്മാശംത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടാക്കും? കാന്‍സര്‍ ലൊക്കേറ്റ് ചെയ്യാന്‍ ഒരു MRI എടുക്കുമ്പോള്‍ ലൊക്കേഷനു തൊട്ടടുത്തുള്ള കോശങ്ങളേക്കൂടി അതു കാന്‍സറസാക്കുമോ? ക്രമീകരണം കാന്‍സര്‍ ഇല്ലാതിരുന്ന കോശങ്ങളില്‍ക്കൂടി കാന്‍സര്‍ ഉണ്ടാക്കാന്‍ ഒരു സന്ദേശം കൊടുക്കുമോ?
---------------------------------
പണ്ട് നമ്മുടെ നാട്ടില്‍ "തീണ്ടാരിപ്പുര/മറപ്പുര" എന്നീ പേരുകളില്‍ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് മാറിത്താമസ്സിക്കാനായി അല്‍പ്പം ഇരുളടഞ്ഞ മുറികള്‍ ഉണ്ടായിരുന്നു. ഫെമിനിസം,ജോലിത്തിരക്ക്,അണുകുടുംബം എന്നീ കാരണങ്ങളാല്‍ നമുക്കത് നഷ്ടമായി. 4 വര്‍ഷം മുമ്പ് കല്‍ക്കത്താ യൂണിവേഴ്സിറ്റിയുടെ ഒരു പഠനം വെളിവാക്കുന്നത് മനുഷ്യരുടെ "ജെനിറ്റിക്കല്‍ ക്ലോക്ക്" ചന്ദ്രമാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. (ആസ്ത്മാ,ആര്‍ത്തവം എന്നിവ നോക്കുക). ചന്ദ്രമാസത്ത്നനുസൃതമായി ഉള്ള ശാരീരികക്രമീകരണങ്ങള്‍ ആര്‍ത്തവം വരെ എത്തുന്നു. എന്നാല്‍ ആര്‍ത്തവം തുടങ്ങിയാല്‍ സ്ത്രീകള്‍ തീണ്ടാരിപ്പുരകളിലേയ്ക്ക് മാറ്റപ്പെടുകയും , നേര്‍ത്ത വെളിച്ചത്തില്‍ കഴിയേണ്ടതായും വരുന്നു. ഇത് "പിറ്റൂറ്ററി ഗ്രന്ഥി"യെ ബാധിക്കുകയും, "ജെനിറ്റിക്കല്‍ ക്ലോക്ക്" താല്‍ക്കാലികമായെങ്കിലും വ്യതിചലിക്കപ്പെടുകയും, ഇത് അമിത രക്തസ്രാവം തടയുകയും ചെയ്യുന്നു. മാത്രമല്ലാ ഹൈജീനിക്കായും, ടെന്‍ഷന്‍ റിലാക്സേഷന്‍ നടത്താനും, ഭാരിച്ച ജോലികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍കാനും ഈ സിസ്റ്റം സഹായിച്ചിരുന്നു.
-----------------------------------
അന്ന് സ്ത്രീകള്‍ക്കു പ്രഷറോ, ഹാര്‍ട്ടോ, ഷുഗറോ, കാന്‍സറോ ഉള്ളതായി കാണുന്നില്ല. ഈ 80ഉം90ഉം ആയിക്കഴിഞ്ഞാലും ബ്രസ്റ്റൊക്കെ തൂങ്ങിക്കിടക്കും എന്നല്ലാതെ അതിലെങ്ങും ഒരു മുഴയില്ല. ഇന്നു ഇക്കണ്ട മരുന്നൊക്കെ കഴിച്ചും ഇടവിടാതെ പരിശോധന ചെയ്തിട്ടും 80% സ്ത്രീകളിലും ഒരു ബ്രസ്ട് അല്ലെങ്കില് രണ്ടും നീക്കം ചെയ്യണം എന്നാണു സ്ധിതി..വേറെയുമുണ്ട് അസുഖങ്ങള്...സെര്‍വ്വിക്സില് കാന്‍സര്....യൂട്രസ്സില് കാന്‍സര്...ഓവറിയില് കാന്‍സര്....35 കഴിയുമ്പോഴേക്കും സ്ത്രീ കുറ്റിയറ്റു പോവുകയാണു കേരളത്തില്......
-----------------------------------
അക്ഷരങ്ങളിലെ/ദൃശ്യങ്ങളിലെ/ശബ്ദത്തിലെ 'ഇക്കിളി' ഗൂഢമായ ഒരു information packet ആണു. അത്തരം ഒരു ന്യൂസ് സ്റ്റോറി ഉള്ളിലേക്ക് കടന്ന് ചെന്നാല് നാം അറിയാതെ അതില് നിന്നും ലൈംഗിക സിഗ്നലുകള് പുറപ്പെടും.
വായിച്ച/കണ്ട/കേട്ട ആ 'കഥ' മുഴുവന് തലച്ചോറിനുള്ളില് പ്ലേ ചെയ്യപ്പെടും.
തലച്ചോര് അതിനനുസരിച്ച് വിദ്യുത് തരംഗങ്ങള് പുറപ്പെടുവിക്കുന്നു.
തുടര്‍ന്ന് ഒരു സ്വപ്നലോകമുണ്ടാകുന്നു. കണ്ണു തുറന്നു കൊണ്ട് കാണുന്ന സ്വപ്ന ലോകം!
മറ്റൊരാളുടെ അനുഭവം സ്വന്തം ഓജസ്സ് കൊണ്ട് പുനര് നിര്‍മ്മിച്ച് നാം അതില് രമിക്കുന്നു.
അതിലെ കഥാപാത്രങ്ങളായി നാം സ്വയമറിയാതെ വേഷം മാറുന്നു.
മന്ത്രിയും തന്ത്രിയുമാകുന്നു.
അവര് ചെയ്തതതും ചെയ്യാവുന്നതും ചെയ്യേണ്ടതും നാം ഭാവനയില് അനുഭവിക്കുന്നു.
വാര്‍ത്തയിലൂടെ കടന്ന് പോകുന്ന നേരമത്രയും ഇതൊക്കെ യാഥാര്‍ത്ഥ്യമായാണു മനസ്സ് സങ്കല്‍പിക്കുന്നത്. ഫലമോ ഗ്രന്ഥികള് ഒക്കെ ഉണര്‍ന്ന് സ്രവങ്ങള് ഒഴുകും. ശരീരത്തില് ഒരുപാട് രാസമാറ്റങ്ങള് ഉണ്ടാകും. രക്തചംക്രമണം കൂടുന്നു. മൂക്കിലും തൊണ്ടയിലും കഫം നിറയുന്നു. അന്തരംഗം സൃഷ്ടിക്ക് സജ്ജമാകുന്നു. ഹോര്‍മ്മോണുകളും ബീജാണ്ഡങ്ങളും പുറപ്പെടുന്നു. ഇതൊക്കെ നാം അറിയാതെ സംഭവിക്കുന്ന കാര്യങ്ങളാണു.
-----------------------------------
വസൂരി നിര്‍മ്മാര്‍ജ്ജനം ചെയ്തു എന്നാരാ താങ്കളെ തെറ്റിദ്ധൈര്‍പ്പിച്ചിരിക്കുന്നത്? ഇപ്പോ അതു വന്നാലും ചിക്കന് പോക്സ് എന്നേ പറയൂ. അതു പോലുള്ള രോഗങ്ങള്‍ക്ക് മാരി എന്നാ പണ്ടുള്ളവര് പറയുക. അതിനു കാരണവും പറഞ്ഞിട്ടുണ്ട്. കാല ദോഷം! അതായത് പ്രകൃതിയുടെ അസന്തുലനം. മനുഷ്യന് പ്രകൃതിയേ insult ചെയ്യുന്നത് മാരികളിലാണു അവസാനിക്കുക.
-----------------------------------ആരോഗ്യരംഗത്ത് തികച്ചും അപൂര്‍ണ്ണമായ ആധുനിക വൈദ്യത്തോട് മിതമായ മതിപ്പേ ലേഖകനുള്ളു. കാരണം 30 വര്‍ഷത്തിനിടയില് ആ രംഗത്ത് വൈദ്യശാസ്ത്രത്തിന്റേതായ ഒരു മുന്നേറ്റവും ഉണ്ടായതായി കാണുന്നില്ല. നാം കേള്‍ക്കുന്നതൊക്കേയും ഫിസിക്സിന്റേയും കെമിസ്റ്റ്രിയുടേയും എഞ്ചിനിയറിങ്ങിന്റേയും നേട്ടങ്ങളാണു.

-----------------------------------

പിന്നെ ഇങ്ങേരുടെ പ്രൊഫൈല്‍ ഡോ.സൂരജ് ഒന്നെടുത്ത് വായിക്കുന്നത് നന്നായിരിക്കും. മൂപ്പരുടെ ഹോബി തന്നെ ആരെയെങ്കിലും ചുരണ്ടിക്കൊണ്ടിരിക്കുക എന്നതാണ്!

സൂരജിന്റെ ബ്ലോഗില്‍ വന്ന് തവളകളുടെ കാര്‍ഡിയോഗ്രാം പോസ്റ്റില്‍ ഇങ്ങേര്‍ കമന്റിട്ടു തുടങ്ങിയപ്പോഴേ അറിയാമായിരുന്നു, ഇത് അങ്ങോരുടെ വിസ്മൃതമായ പഴമ്പുരാണ പോസ്റ്റിലേക്ക് ആളെക്കൂട്ടാനുള്ള പരിപാടിയാണെന്ന്. നെഗറ്റീവ് പബ്ലിസിറ്റിയാണ് ഉദ്ദേശം. അതിനു ദയവായി നിന്നു കൊടുക്കരുതേ എന്ന് അപേക്ഷ.
ശാസ്ത്രത്തിന്റെ അത്ഭുതാനാവരണം തുടരുക. ബൂലോകം കൂടെയുണ്ട്.

രാഗേഷ് said...

ഈ ബ്ലോഗില്‍ കമന്റ് എഴുതുന്നവര്‍ സ്വയം താഴുകയാണ് . അരും ഇങ്ങോട്ട് വരാതിരുന്നാല്‍ ഇങ്ങേരുടെ രോഗം മാറും . ഇതൊരു കലശലായ രോഗമാണ് . ചികിത്സ പാരമ്പര്യത്തിലുമില്ല . ഇയ്യാളെ വെറുതെ വിട്ടേക്കുക . എന്തിനാ വെറുതെ പാവം !!

ammu said...

കര്‍ത്ത,
സ്ത്രീകളോട് ഏറ്റവും സ്നേഹമുള്ള കര്‍ത്താ സാറെ, ആശുപത്രി പരിചരണത്തില്‍ മേല്‍പ്പറഞ്ഞ രോഗം ഏതു വിധേനെ പകര്‍ന്നു എന്നു സ്പഷ്ടമാക്കുക. രോഗിയില്‍ നിന്നു ശുശ്രൂഷകര്‍ രക്തം സ്വീകരിച്ചോ? അതോ മറ്റെന്തെങ്കിലും..? ടി രോഗം പകരുന്ന രീതികള്‍ ഇന്നു കുട്ടികള്‍ക്ക് പോലും അറിയാം.
ഞാനിത് ചോദിക്കുന്നത്, രോഗത്തിന്റെ പേരില്‍ അയിത്തം കല്‍പ്പിക്കപ്പെട്ടു കഴിയുന്ന അനേകം മനുഷ്യജീവികള്‍ക്ക് വേണ്ടിയാണ്. അടുത്ത് നിന്നാലോ കയ്യുറയിടാതെ മരുന്നെടുത്ത് കൊടുത്താലൊ ഒക്കെ പകരുമെന്നു ധ്വനിപ്പിച്ച് , 4 സ്ത്രീകളെ പരിശുദ്ധരാ‍ാക്കുമ്പോള്‍, ഇത് വിശ്വ്വസിച്ച് തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് പോലും രോഗം വന്നുപെട്ട ഒട്ടനേകം കുഞ്ഞുങ്ങള്‍ പോലും നികൃഷ്ട ജീവികളെപ്പോലെ ആട്ടിയകറ്റപ്പെടും..
ദയവു ചെയ്തു എന്താണ് പറയുന്നത് എന്നുസ്വയം മനസ്സിലാക്കി , ആലോചിച്ചു പറയുക.